ബെംഗളൂരു : സംസ്ഥാനത്ത് 3,709 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 139 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 28,15,029 ആയി. 34,164 പേരാണ് ഇതുവരെ മരിച്ചത്.

8,111 പേർകൂടി സുഖം പ്രാപിച്ചതോടെ ആകെ സുഖംപ്രാപിച്ചവർ 26,62,250 ആയി. 1,18,592 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമാണ്. മരണനിരക്ക് 3.74 ശതമാനവും. 1,29,099 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 803 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,07,096 ആയി. 1,745 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 11,22,252 ആയി. 26 പേർകൂടി മരിച്ചു. ആകെ മരണം 15,499-ലെത്തി. 69,344 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. മൈസൂരുവിൽ 486 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ മരിച്ചു.

ഹാസനിൽ പുതുതായി 309 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർകൂടി മരിച്ചു.

കലബുറഗിയിൽ 14 പേർക്ക് കോവിഡ് ബാധിച്ചു. ധാർവാഡിൽ 30 പേർക്ക് രോഗംസ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. തുമകൂരുവിൽ 144 പേർക്ക് രോഗം ബാധിച്ചു. അഞ്ചു പേർ മരിച്ചു. ദക്ഷിണകന്നഡ ജില്ലയിൽ 374 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു.

കുടകിൽ 161 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ബല്ലാരിയിൽ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴുപേർകൂടി മരിച്ചു. ചാമരാജനഗറിൽ 52 പേർക്ക് രോഗം ബാധിച്ചു. ഉഡുപ്പിയിൽ 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. മാണ്ഡ്യയിൽ 124 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ മരിച്ചു.