ബെംഗളൂരു : ലഹരിമരുന്നുമായി രണ്ട് നൈജീരിയക്കാരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തു. അഗസ്റ്റിൻ ഒകാഫർ, അചുനികെ ന്വാഫർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 12 ഗ്രാം എം.ഡി.എം.എ. ഗുളികകളും 20 ഗ്രാം കൊക്കെയ്‌നും പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി ആർ.ടി. നഗറിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.