ബെംഗളൂരു : രണ്ടാമത് ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ് ഈവർഷം അവസാനം കർണാടകത്തിൽ നടക്കുമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജുജുവും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും അറിയിച്ചു.
ബെംഗളൂരു ജെയിൻ സർവകലാശാലയിലും സംസ്ഥനത്തെ മറ്റിടങ്ങളിലുമായിട്ടായിരിക്കും ഗെയിംസ് നടക്കുക. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്‌സിറ്റീസുമായി സഹകരിച്ചാണ് ഗെയിംസ് നടത്തുന്നത്.
ആദ്യത്തെ ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ് 2020-ൽ ഭുവനേശ്വറിലായിരുന്നു നടന്നത്. 3182 മത്സരാർഥികളായിരുന്നു കഴിഞ്ഞ വർഷം പങ്കെടുത്തത്. മത്സരയിനങ്ങളുടെ എണ്ണം കൂട്ടിയതിനാൽ ഈ വർഷം 4000 മത്സരാർഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.