ബെംഗളൂരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് ദേവഗൗഡ കത്തയച്ചു.

രണ്ടാംഘട്ട വ്യാപനത്തിൽ കൂടുതൽപേർക്ക് രോഗം ബാധിക്കുന്നുവെന്നും രോഗികളെ ചികിത്സിക്കാൻ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗകര്യമില്ലാത്ത അവസ്ഥയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

മരുന്നുകളും ആശുപത്രികളിൽ കിടക്കകളും ലഭിക്കാത്ത അവസ്ഥയാണ്. ആശുപത്രികളിൽ മതിയായ സൗകര്യങ്ങളും ഓക്സിജനും വെന്റിലേറ്ററുകളും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ദേവഗൗഡ ആവശ്യപ്പെട്ടു.