മംഗളൂരു : ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രവുമായി ബന്ധപ്പെട്ട അഷ്ടമഠങ്ങളിൽ ഒന്നായ ഷിരൂർ മഠത്തിന്റെ പുതിയ അധിപനായി പതിനാറുകാരനെ നിയോഗിച്ചു. ധർമസ്ഥല നിഡ്‌‌ലെയിലെ അനിരുദ്ധ സറളത്തായയാണ് പുതിയ മഠാധിപതി. മേയ് 11 മുതൽ 14 വരെ നടക്കുന്ന ചടങ്ങിൽ അനിരുദ്ധയ്ക്ക്‌ സന്ന്യാസദീക്ഷ നൽകി മഠാധിപതിയായി പട്ടാഭിഷേകം ചെയ്യും.