ബെംഗളൂരു : രാജ്യത്ത് വിതരണം ചെയ്ത കോവിഡ് വാക്സിൻ നൂറുകോടി ഡോസ് പിന്നിട്ടതിന്റെ ആഘോഷം ആരോഗ്യവകുപ്പിന്റെയും ബി.ബി.എം.പി.യുടെയും നേതൃത്വത്തിൽ ബെംഗളൂരുവിൽ നടന്നു. ഇതിന്റെ ഭാഗമായി ബെംഗളൂവിലെ വിക്ടോറിയ ആശുപത്രി ദീപാലംകൃതമാക്കി.

വർണ ബലൂണുകളുയർത്തി. നൂറുകോടി വാക്സിനേഷനിലേക്കുള്ള ഇന്ത്യയുടെ യാത്ര എന്നെഴുതിയ കേക്കു മുറിച്ച് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ചേർന്ന് രാജ്യത്തിന്റെ നേട്ടത്തെ ആഘോഷിച്ചു. ആശുപത്രിക്കകത്ത് രംഗോലിയുമൊരുക്കി.

എൻ.എച്ച്.എം. മിഷൻ ഡയറക്ടർ ഡോ. അരുന്ധതി ചന്ദ്രശേഖർ, വിക്ടോറിയ ആശുപത്രി ഡയറക്ടർ ഡോ. ജയന്തി, രജനി നാഗേഷ് റാവു തുടങ്ങിയവർ നേതൃത്വം നൽകി.

ബെംഗളൂരുവിലെ മറ്റ് ആശുപത്രികളിലും ആഘോഷങ്ങൾ നടന്നു.