ബെംഗളൂരു : സദാചാര ആക്രമണത്തെ ന്യായീകരിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരേ ബെംഗളൂരുവിൽ മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം.

മൈസൂരു ബാങ്ക് സർക്കിളിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ വിവിധ സംഘടനകളിൽനിന്നായി നൂറിലേറെ പേർ പങ്കെടുത്തു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവിനു പുറമേ റായ്ചൂരു, കൊപ്പാൾ, വിജയപുര എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു.

ജനങ്ങൾക്ക് ചില ശക്തമായ വികാരങ്ങളുണ്ടെന്നും ഇതിനെതിരായ പ്രവൃത്തിയുണ്ടാകുമ്പോൾ പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.