മൈസൂരു : കുടകിലെ സ്വകാര്യ എസ്റ്റേറ്റിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 40 വയസ്സോളമുള്ള കൊമ്പനാന ഹൃദയാഘാതത്തെത്തുടർന്ന് ചരിഞ്ഞതാണെന്നാണ് വനംവകുപ്പിന്റെ സംശയം. വീരാജ്‌പേട്ട് താലൂക്കിലെ ധനുഗാല ഗ്രാമത്തിലെ എസ്റ്റേറ്റിലാണ് ബുധനാഴ്ച ജഡം കണ്ടെത്തിയത്.

തുടർന്ന് വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ചക്രപാണിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.