ബെംഗളൂരു : സംസ്ഥാനത്ത് 1639 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. ഇതോടെ കോവിഡ് ബാധിതർ 28,88,341 ആയി. 36,262 പേരാണ് ഇതുവരെ മരിച്ചത്. 2214 പേർകൂടി സുഖം പ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവർ 28,26,411 ആയി. 25,645 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 1.07 ശതമാനമാണ്. മരണനിരക്ക് 2.19 ശതമാനവും. 1,52,714 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ പുതുതായി 419 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,23,226 ആയി. 963 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 11,97,916 ആയി. ഏഴുപേർകൂടി മരിച്ചു. ആകെ മരണം 15,814-ലെത്തി. 9495 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 25 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

മൈസൂരുവിൽ 160 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. ഹാസനിൽ 141 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേർ മരിച്ചു. തുമകൂരുവിൽ 63 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു. ദക്ഷിണകന്നഡ ജില്ലയിൽ 190 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. ധാർവാഡിൽ 19 പേർക്ക് രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. മാണ്ഡ്യയിൽ 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. ചാമരാജനഗറിൽ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. ഉഡുപ്പിയിൽ 104 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു.