ബെംഗളൂരു : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാംഗളൂർ സർവകലാശാല അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി (വർക്ക് ഫ്രം ഹോം) അനുവദിച്ചു. അധ്യാപകർ മേയ് നാല് വരെ ഓൺലൈൻ ക്ലാസ് നടത്തണം. അധ്യാപകേതര ജീവനക്കാർക്ക് ഏപ്രിൽ 30 വരെയാണ് ഇതിന് അനുവാദം. എന്നാൽ, അവശ്യസേവനങ്ങൾക്കുള്ള ജീവനക്കാർ ഓഫീസുകളിൽ എത്തണമെന്ന് വൈസ് ചാൻസലർ കെ.ആർ. വേണുഗോപാൽ വ്യക്തമാക്കി.