ബെംഗളൂരു : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബെംഗളൂരുവിൽ പൊതുസ്ഥലങ്ങളിൽ നാലിൽ അധികം ആളുകൾ ഒന്നിച്ചുകൂടുന്നതിന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽപന്ത് വിലക്കേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ്, റെയിൽവേ, മെട്രോസ്റ്റേഷൻ, വിമാനത്താവളം എന്നിവയെ വിലക്കിൽനിന്ന് ഒഴിവാക്കി. നാലിൽ അധികം ആളുകൾ കൂടാൻ അനുമതിയുള്ള സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മേയ് നാലുവരെയാണ് നിയന്ത്രണം.

നിയമം ലംഘിച്ചാൽ ദുരന്തനിവാരണനിയമം, പകർച്ചവ്യാധിനിയമം എന്നിവ പ്രകാരം നടപടിയെടുക്കും.