ബെംഗളൂരു : ദിവസേന 1500 ടൺ ഓക്സിജൻ ലഭ്യമാക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം അനുകൂലമറുപടി നൽകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.

ഓരോദിവസവും രോഗികൾ ക്രമാതീതമായി കൂടുന്നതിനാൽ ഈമാസം അവസാനത്തോടെ ഓക്സിജന്റെ ആവശ്യം കൂടുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽകോളേജുകൾ 4000 കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകൾ ആയിരം കിടക്കകളും സർക്കാർ ആശുപത്രികൾ 1409 കിടക്കകളും സ്വകാര്യ ആശുപത്രികൾ 7442 കിടക്കളും മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.