ബെംഗളൂരു : നഗരത്തിൽ രണ്ടുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് ബെംഗളൂരുവിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരദേശജില്ലകളിലും വടക്കൻ ജില്ലകളിലും 23 വരെ ശക്തമായ മഴ ലഭിക്കുമെന്നും ബെംഗളൂരു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ പറഞ്ഞു. 23-ന് ശേഷം കാലവർഷത്തിന്റെ ശക്തികുറയും. നഗരത്തിൽ കഴിഞ്ഞദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.