ബെംഗളൂരു : കലബുറഗിയിൽ കാറുംലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കലബുറഗി സിറ്റിക്കുസമീപം ചൊവ്വാഴ്ച പുലർച്ചെ കൊട്‌നൂർ ഗ്രാമത്തിലായിരുന്നു അപകടം. ഉല്ലാസ് (28), രാഹുൽ (24), കാഷിം (26) എന്നിവരും തിരിച്ചറിയാത്ത യുവാവുമാണ് മരിച്ചത്.

കാറിൽ അഞ്ചു യാത്രക്കാരുണ്ടായിരുന്നു. എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളെ കലബുറഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതംസ്തംഭിച്ചു. കലബുറഗി സിറ്റി പോലീസ് കേസെടുത്തു.