ബെംഗളൂരു : കെ.എം.സി.സി. യുടെ നേതൃത്വത്തിലുള്ള ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിക്കു കീഴിൽ ബെംഗളൂരുവിൽ നടത്തി വരുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ കോവിഡ് പാശ്ചാത്തലത്തിൽ സജീവമാക്കാൻ പാലിയേറ്റീവ് കെയർ കോ ഓർഡിനേറ്റർമാരുടെ യോഗത്തിൽ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധികാരണം മറ്റുരോഗങ്ങളുള്ളവർക്ക് ആശുപത്രിയിൽ പോകാനാകാതെ വീട്ടിൽ തന്നെ കഴിയുന്നവർക്ക് പ്രത്യേക പരിചരണം നൽകാനും തീരുമാനിച്ചു. കെ.എം.സി.സി. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ്, ടി.ഉസ്മാൻ, എം.എ. അമീറലി, റഷീദ് മൗലവി, നൗഷാദ് കുന്നുമ്മക്കര, ഹനീഫ കല്ലക്കൻ എന്നിവർ പങ്കെടുത്തു.