ബെംഗളൂരു : നിർബന്ധിത മതപരിവർത്തനം നടക്കുന്നതായുള്ള പരാതികളെ തുടർന്ന് സംസ്ഥാനത്തെ ക്രിസ്ത്യൻ പള്ളികളുടെയും വൈദികരുടെയും കണക്കെടുക്കാനുള്ള സർക്കാർ ശ്രമം അനാവശ്യമെന്ന് ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. സർക്കാരിന്റേത് നല്ല നീക്കമല്ല. നിർബന്ധിത മതപരിവർത്തനം നടന്നതായി കണ്ടെത്തിയാൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.