ബെംഗളൂരു : സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ ബെംഗളൂരു ഘടകത്തിന്റെ അംഗീകാരമുള്ള മഹല്ലുകളിൽ മുപ്പത് ദിവസത്തെ നബിദിനാഘോഷത്തിന്റെ സമാപനം നവംബർ ഏഴിന് രാവിലെ സുബഹ് നമസ്കാരത്തിനു ശേഷം നടക്കും.

മൗലിദ് പാരായണം, നാത്ത് ശരീഫ്, ബുർദ ആസ്വാദനം, മഹല്ല് മീറ്റ്, ഹുബ്ബുറസൂൽ പ്രഭാഷണം എന്നിവയുണ്ടാകും.