ബെംഗളൂരു : സംസ്ഥാനത്ത് 326 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ചവർ ആകെ 29,83,459 ആയി. 37,941 പേരാണ് ഇതുവരെ മരിച്ചത്. 380 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ സുഖം പ്രാപിച്ചവർ 29,36,039 ആയി. 9,450 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.41 ശതമാനമാണ്. മരണനിരക്ക് 1.22 ശതമാനവും. 78,742 പേരെ പരിശോധിച്ചപ്പോഴാണിത് ബെംഗളൂരുവിൽ പുതുതായി 173 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ചവർ 12,49,418 ആയി. 87 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 12,26,390 ആയി. ഒരാൾ കൂടി മരിച്ചതോടെ ആകെ മരിച്ചവർ 16,210-ലെത്തി. 6,817 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ അഞ്ചു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മൈസൂരുവിൽ 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു.