ബെംഗളൂരു : ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച മെമു എക്സ്പ്രസ് സർവീസുകൾ പുനരാരംഭിച്ചു. ഇതോടെ നഗരത്തിനകത്തെയും സമീപ ജില്ലകളിലെയും യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.

പുനരാരംഭിച്ച സർവീസുകൾ

കെ.എസ്.ആർ. ബെംഗളൂരു - ബംഗാർപേട്ട് മെമു പാസഞ്ചർ (06561): കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് രാവിലെ 9.40-ന് പുറപ്പെട്ട് 11.10-ന് ബംഗാർപേട്ടിലെത്തും. തിരിച്ച് വൈകിട്ട് നാലിന് ബംഗാർപേട്ടിൽനിന്ന് പുറപ്പെട്ട് ആറിന് ബെംഗളൂരുവിലെത്തും. കന്റോൺമെന്റ്, ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ഹൂഡി ഹാൾട്ട്, വൈറ്റ്ഫീൽഡ്, ദേവനഗൊന്തി, മാലൂർ, ബൈട്ടരായനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

* കെ.എസ്.ആർ. ബെംഗളൂരു - കുപ്പം മെമു പാസഞ്ചർ (06291): കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.10-ന് പുറപ്പെട്ട് രാത്രി 8.30-ന് കുപ്പത്തെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ ആറിന് കുപ്പത്ത് നിന്ന് പുറപ്പെട്ട് ഒമ്പതിന് ബെംഗളൂരുവിലെത്തും. കന്റോൺമെന്റ്, ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, കൃഷ്ണരാജപുരം, ഹൂഡി ഹാൾട്ട്, വൈറ്റ് ഫീൽഡ്, ദേവനഗൊന്തി, മാലൂർ, ബൈട്ടരായനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ബംഗാർപേട്ട് - കുപ്പം മെമു പാസഞ്ചർ (06563): ബംഗാർപേട്ടിൽനിന്ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 5.50-ന് കുപ്പത്തെത്തും. തിരിച്ച് കുപ്പത്ത് നിന്ന് രാത്രി 9.40-ന് പുറപ്പെട്ട് 10.25-ന് ബെംഗളൂരുവിലെത്തും. വരദപുര, കാമസമുദ്രം, ഗുദപള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ബാനസവാടി - കെ.എസ്.ആർ. ബെംഗളൂരു മെമു പാസഞ്ചർ (06565): ബാനസവാടിയിൽ നിന്ന് വൈകീട്ട് 4.15-ന് പുറപ്പെട്ട് അഞ്ചിന് കെ.എസ്.ആർ. ബെംഗളൂരുവിലെത്തും. കന്റോൺമെന്റിൽ സ്റ്റോപ്പുണ്ടാകും.

കെ.എസ്.ആർ. ബെംഗളൂരു - മൈസൂരു മെമു എക്സ്പ്രസ് (06559): പുലർച്ചെ 12.45-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 4.30-ന് മൈസൂരുവിലെത്തും. തിരിച്ച് രാത്രി 9.30-ന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15-ന് ബെംഗളൂരുവിലെത്തും. നയന്ദഹള്ളി, കെങ്കേരി, ഹെജ്ജാല, ബിഡദി, രാമനഗര, ചന്നപട്ടണ. സെട്ടിഹള്ളി, മദ്ദുർ, ഹനകെരെ, മാണ്ഡ്യ, യെലിയുർ, ബൈദരഹള്ളി, പാണ്ഡവപുര, ശ്രീരംഗപട്ടണ, നാഗനഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

കെ.എസ്.ആർ. ബെംഗളൂരു - മൈസൂരു രാജ്യറാണി എക്സ്പ്രസ് (06567): രാവിലെ 10.35-ന് കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20-ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരുവിൽനിന്ന് ഉച്ചകഴിഞ്ഞ് 2.40-ന് പുറപ്പെട്ട് 5.10-ന് ബെംഗളൂരുവിലെത്തും. കെങ്കേരി, ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദുർ, മാണ്ഡ്യ, യെലിയുർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. വെള്ളിയാഴ്ചയാണ് ആദ്യ സർവീസ്.

കെ.എസ്.ആർ. ബെംഗളൂരു - മൈസൂരു ചാമുണ്ഡി മെമു എക്സ്പ്രസ് (06569): കെ.എസ്.ആർ. ബെംഗളൂരുവിൽനിന്ന് വൈകീട്ട് 6.25-ന് പുറപ്പെട്ട് രാത്രി 9.05-ന് മൈസൂരുവിലെത്തും. തിരിച്ച് മൈസൂരുവിൽ നിന്ന് പിറ്റേദിവസം രാവിലെ ഏഴിന് പുറപ്പെട്ട് 9.30-ന് ബെംഗളൂരുവിലെത്തും. കെങ്കേരി, ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദുർ, മാണ്ഡ്യ, യെലിയൂർ, പാണ്ഡവപുര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. വെള്ളിയാഴ്ചയാണ് ആദ്യ സർവീസ്.