ബെംഗളൂരു : കുടക് സിദ്ധാപുരയിലെ പ്രളയബാധിതർക്ക് മലബാർ മുസ്‌ലിം അസോസിയേഷൻ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ചേർന്ന് നിർമിച്ചുനൽകുന്ന വീടുകളുടെ ഒന്നാംഘട്ട താക്കോൽദാനം വെള്ളിയാഴ്ച നടക്കും.

നിർമാണം പൂർത്തിയായ 14 വീടുകളാണ് വീടു നഷ്ടപ്പെട്ടവർക്ക് കൈമാറുന്നത്. സിദ്ധാപുരം മുസ്‌ലീം അസോസിയേഷൻ, കർണാടക ജംഇയ്യത്തുൽ ഉലമ, കേരള ഇംദാദ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് വീടുകൾ നിർമിച്ചത്.

രാവിലെ 9.30-ന് എം.എ.എ. പ്രസിഡന്റ് ഡോ. എൻ. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. സിദ്ധാപുര മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് യു.എം. മുസ്തഫ ഹാജി അധ്യക്ഷത വഹിക്കും.