ബെംഗളൂരു : അശോക് നഗറിന് സമീപത്തെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർഅറസ്റ്റിൽ.

ഓൾഡ് ബാഗലൂരു സ്വദേശി സ്റ്റാലിൻ (34), ന്യൂ ബാഗലൂരു സ്വദേശികളായ ലൂയിസ് ജാക്ക് (32), അരുൺ കുമാർ (32), വിജയ് കുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്ത്നിന്ന് ശേഖരിച്ച സി.സി. ക്യാമറ ദൃശ്യത്തിൽ നിന്നാണ് ഇവരെ തിരിച്ചറിച്ചത്. കൊല്ലപ്പെട്ട അരവിന്ദ്, സ്റ്റാലിന്റെ സംഘത്തിൽ ഉൾപ്പെട്ട ചിലരെ അക്രമിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് അശോക്‌നഗർ പോലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ഗുണ്ടാ നേതാവായ അരവിന്ദിനെ (27) സ്റ്റാലിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘം വെട്ടിക്കൊന്നത്. വാളുമായി പിന്തുടർന്നെത്തിയ സംഘത്തിൽനിന്ന് രക്ഷപ്പെടാൻ റഫറിയുടെ മുറിയിലേക്ക് ഓടിക്കയറിയ അരവിന്ദിനെ ഗുണ്ടാസംഘം വാതിൽ തകർത്ത് അകത്തുകയറി വെട്ടുകയായിരുന്നു.