മൈസൂരു : ദസറയ്ക്ക് സമാപനംകുറിച്ച് നടന്ന ഘോഷയാത്ര കാണാൻ ജനം തടിച്ചുകൂടിയതിനെത്തുടർന്ന് മൈസൂരു മുൻ രാജാവ് ചാമരാജേന്ദ്ര വോഡയാറിന്റെ പ്രതിമയ്ക്ക് കേടുപാടുണ്ടായി. പ്രതിമയ്ക്കുചുറ്റും നൂറുകണക്കിനുപേരാണ് കൂടിയത്. പ്രതിമയിലെ വാൾ ഒടിഞ്ഞനിലയിലാണ്. കൊട്ടാരത്തിന്റെ വടക്ക് പ്രവേശനകവാടത്തിന് അഭിമുഖമായാണ് പ്രതിമയുടെ സ്ഥാനം.