ബെംഗളൂരു : കർണാടകത്തിൽ 5,041 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 115 പേർ മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർ 27,77,010 പേരായി. 33,148 പേരാണ് ഇതുവരെ മരിച്ചത്. 14,785 പേർകൂടി സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 25,81,559 ആയി. 1,62,282 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 3.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണം 2.28 ശതമാനവും. 1,32,600 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ 985 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവർ 11,99,143 ആയി. 16 പേർ കൂടി മരിച്ചു. ആകെ മരണം 15,335 ആയി. 2,818 പേർ സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവർ 11,00,612 ആയി. 83,195 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 133 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ മരിച്ചു.

മൈസൂരുവിൽ 490 പേർക്കുകൂടി കോവിഡ് ബാധിച്ചു. 1,438 പേർ രോഗമുക്തരായി. 26 പേർ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവർ 1,910 ആയി. ഹാസനിൽ പുതുതായി 522 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേർ കൂടി മരിച്ചു. കലബുറഗിയിൽ 26 പേർക്ക് കോവിഡ് ബാധിച്ചു. ധാർവാഡിൽ 65 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എട്ടു പേർ മരിച്ചു. തുമകൂരുവിൽ 329 പേർക്ക് രോഗം ബാധിച്ചു. മൂന്നുപേർ കൂടി മരിച്ചു. ദക്ഷിണകന്നഡ ജില്ലയിൽ 482 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു. കുടകിൽ 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേർ മരിച്ചു. ബല്ലാരിയിൽ 122 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുപേർ മരിച്ചു. ചാമരാജനഗറിൽ 79 പേർക്ക് രോഗം ബാധിച്ചു. ഉഡുപ്പിയിൽ 107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. മാണ്ഡ്യയിൽ 213 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു.