കൊച്ചി : കോവിഡ് ബാധിച്ച് ഏതെങ്കിലും ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ പ്രതിമാസ ശമ്പളത്തിന്റെ 100 ശതമാനത്തിന് തുല്യമായ തുക ഒരു വർഷത്തേക്ക്‌ ആശ്രിതർക്ക് എക്സ്‌ഗ്രേഷ്യയായി നൽകുമെന്ന് ടി.ടി.കെ. പ്രസ്റ്റീജ്. രണ്ടാം വർഷം ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും നൽകുക. കുടുംബത്തിലെ ഒരംഗത്തിന് യോഗ്യതയും കമ്പനിയുടെ ആവശ്യകതയും കണക്കിലെടുത്ത് ജോലിയും നൽകും. നോമിനികൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ് കവറേജ് പോളിസി ഉടമ മരിച്ച ദിവസം മുതൽ രണ്ടു വർഷത്തേക്ക്‌ ദീർഘിപ്പിക്കും.

ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഓൺസൈറ്റ് വാക്സിനേഷൻ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.