: ബി.ഐ.എസ്. ഹാൾമാർക്കിങ് നിർബന്ധിതമാക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ദീർഘകാലമായി ഇന്ത്യയിൽ ആഭരണ വ്യവസായം മുന്നോട്ടുപോയിരുന്ന രീതിക്ക് മാറ്റമുണ്ടാക്കുന്ന നാഴികക്കല്ലാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഏകീകരിക്കുന്നതിനും ഈ വ്യവസായ രംഗത്തെ കൂടുതൽ ഘടനാപരമായ രീതിയിൽ മുന്നോട്ടു നയിക്കുന്നതിനും ഇതുവഴി സാധിക്കും. പുതിയ ആഭരണങ്ങൾ വാങ്ങുമ്പോഴും പഴയ സ്വർണം കൈമാറ്റം ചെയ്യുമ്പോഴും ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട നേട്ടം.

കഴിഞ്ഞ കുറെ വർഷങ്ങളായി ബി.ഐ.എസ്. ഹാൾമാർക്കിങ് രംഗത്ത് കല്യാൺ ജൂവലേഴ്‌സ് മുൻപന്തിയിലാണ്. സ്വമേധയാ, കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും നൂറുശതമാനം ബി.ഐ.എസ്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണങ്ങളാണ് വിൽക്കുന്നത്. വരും വർഷങ്ങളിലും ഇക്കാര്യങ്ങളിലുള്ള ശ്രദ്ധ തുടർന്നു കൊണ്ടുപോകും.