ബെംഗളൂരു : ജലവിതരണ പൈപ്പ്‌ലൈനിലെ അറ്റകുറ്റപ്പണിയെത്തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ജലവിതരണം മുടങ്ങും. രാവിലെ ആറു മുതൽ 18 മണിക്കൂറാണ് കാവേരി ജലവിതരണം തടസ്സപ്പെടുകയെന്ന് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു. എസ്. എസ്.എസ്. ബി.) അറിയിച്ചു.

കോറമംഗല, ബനശങ്കരി, ഇന്ദിരാനഗർ കെ.പി. അഗ്രഹാര, ന്യൂ ബിന്നി ലേഔട്ട്, ചാമരാജ്‌പേട്ട്, ഇന്ദിരാനഗർ, ആഡുഗൊടി, ജയനഗർ, ജെ.ജെ. ആർ. നഗർ, ജനത കോളനി, ഗുഡ്ഡദഹള്ളി, ശേഷാദ്രിപുരം സിദ്ദരാമപ്പ ഗാർഡൻ, ഡോംലൂർ, എച്ച്.എ.എൽ., കൊടിഹള്ളി, അൾസൂർ, കുമാരസ്വാമി ലേഔട്ട്, ത്യാഗരാജ നഗർ, ബസവനഗുഡി, ഐ.എസ്.ആർ.ഒ. ലേഔട്ട്, ശ്രീനഗര, വിദ്യാപീഠ, അശോക് നഗർ, പദരായനപുര, മൗണ്ട് ജോയി എക്സറ്റൻഷൻ, എം.ജി. റോഡ്, തിലക് നഗർ, ഭോവി കോളനി, മഡിവാള, ടെലികോം ലേഔട്ട്, ബൈട്യരായനപുര, വി.വി.പുരം, ദേവഗിരി, മാരുതി സേവാനഗർ, ഫ്രേസർ ടൗൺ, കോട്ടൺപേട്ട്, റിച്ച്മണ്ട് ടൗൺ, കത്രിഗുപ്പെ, ഓസ്റ്റിൻ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക.