ബെംഗളൂരു : ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച, കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു.

കെ.എസ്.ആർ. ബെംഗളൂരു - എറണാകുളം (02677), മൈസൂരു - കൊച്ചുവേളി (06315) സ്പെഷൽ തീവണ്ടികളാണ് പുനരാരംഭിക്കുന്നത്. രണ്ടുതീവണ്ടികളുടെയും കർണാടകയിൽനിന്നുള്ള ആദ്യ സർവീസ് 17-നാണ്. ഇതേ തീവണ്ടികളുടെ കേരളത്തിൽനിന്നുള്ള ആദ്യ സർവീസ് 16-നാണ്.

ബെംഗളൂരുവിൽനിന്ന് കേരളത്തിലൂടെ കന്യാകുമാരിയിലേക്കുള്ള സ്പെഷൽ തീവണ്ടിയുടെ സർവീസ് നേരത്തേ പുനരാരംഭിച്ചിരുന്നു. അതേസമയം, യെശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് പുനരാരംഭിക്കുന്ന കാര്യം തീരുമാനമായിട്ടില്ല.