: മസ്കി നിയോജകമണ്ഡലത്തിൽ മുൻ പോരാളികൾ പരസ്പരം കളംമാറി മത്സരിക്കുന്ന കാഴ്ചയാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്. 2018-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പ്രതാപചന്ദ്ര ഗൗഡയാണ് ഇപ്പോൾ ബി.ജെ.പി. സ്ഥാനാർഥി. അന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ട ബസനഗൗഡ തുർവിഹാലിനെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കിയത്. 2019-ൽ കോൺഗ്രസ് ജെ.ഡി.എസ്. സഖ്യസർക്കാരിനെ മറിച്ചിട്ട് ബി.ജെ.പി.യിലെത്തിയതാണ് പ്രതാപചന്ദ്ര ഗൗഡ. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.