ബെംഗളൂരു : ഒഡിഷയിൽനിന്നും ജാർഖണ്ഡിൽനിന്നും രണ്ട് ഓക്സിജൻ എക്സ്പ്രസ്‌ തീവണ്ടികൾകൂടി ശനിയാഴ്ച ബെംഗളൂരുവിലെത്തും. ആറുവീതം ക്രയോജനിക് ടാങ്കുകളുള്ള തീവണ്ടികളാണ് വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷനിലെത്തുക. ഒരോ തീവണ്ടിയിലും 120 ടൺ ദ്രവീകൃത ഓക്സിജനുണ്ടാകുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. സംസ്ഥാനത്തേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് തീവണ്ടി കഴിഞ്ഞ ചൊവ്വാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു.