ബെംഗളൂരു : കർണാടകത്തിൽ ജൂൺ 21 മുതൽ നടത്താനിരുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാറ്റി. കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി കോവിഡ് വ്യാപനം കുറഞ്ഞശേഷം തീരുമാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷ നടത്തുന്നതിൽ രക്ഷിതാക്കളും വിദ്യാർഥികളും സ്കൂൾ മാനേജുമെന്റുകളുടെ അസോസിയേഷനും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടരാൻ മന്ത്രി വിദ്യാർഥികളോട് നിർദേശിച്ചു.

കോവിഡ് ഭീഷണി കണക്കിലെടുത്ത് മേയ് 24-ന് നടത്താനിരുന്ന രണ്ടാംവർഷ പി.യു. പരീക്ഷ മാറ്റുകയും ഒന്നാം വർഷ പി.യു. പരീക്ഷ ഒഴിവാക്കുകയും ചെയ്തിരുന്നു.

പ്രൊഫഷണൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയും (കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ്-കെ.സി.ഇ.ടി 2021) മാറ്റിയിട്ടുണ്ട്.