ബെംഗളൂരു : കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോത് കോവിഡിന്റെ കരുതൽ ഡോസ് വാക്സിനെടുത്തു. വെള്ളിയാഴ്ച ബെംഗളൂരു മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ. ആശുപത്രിയിലെത്തിയാണ് വാക്സിനെടുത്തത്.

ആശുപത്രിയിലെത്തിയ ഗവർണറെ ആരോഗ്യമന്ത്രി കെ. സുധാകർ സ്വീകരിച്ചു. ആരോഗ്യവകുപ്പുദ്യോഗസ്ഥരുമെത്തിയിരുന്നു.