ബെംഗളൂരു : മകരസംക്രാന്തി ആഘോഷത്തിൽ ഭക്തിസാന്ദ്രമായി നഗരത്തിലെ ക്ഷേത്രങ്ങൾ. ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകളും വിവിധപരിപാടികളും നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നെയ്യഭിഷേകവും മറ്റു പൂജകളും നടന്നു. അഭിഷേകത്തിനുള്ള നെയ്യ് ഘോഷയാത്രയായി എഴുന്നള്ളിച്ചു. എച്ച്.എ.എൽ. അയ്യപ്പക്ഷേത്രത്തിൽ ദീപാരാധന, മറ്റു പൂജകൾ, ഗായിക സൂര്യഗായത്രിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേള എന്നിവയുണ്ടായി. വസന്തനഗർ അയ്യപ്പക്ഷേത്രത്തിൽ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു.

ആശംസകൾ നേർന്ന് മുഖ്യമന്ത്രി

മകരസംക്രാന്തി ആഘോഷത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ജനങ്ങളുടെ പ്രതീക്ഷകളും സ്വപ്‌നങ്ങളും യാഥാർഥ്യമാകട്ടെയെന്ന് ആശംസിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത് എല്ലാവരുടെയും ജീവിതത്തിൽ നന്മയുടെ വേലിയേറ്റമുണ്ടാകട്ടെയെന്നും ആശംസിച്ചു. കോവിഡിനെ തുടച്ചുനിക്കാനായുള്ള പോരാട്ടത്തിൽ ഒന്നിച്ച് അണിനിരക്കാൻ ആഹ്വാനം ചെയ്തു.