ബെംഗളൂരു : സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ബുധനാഴ്ച വൈകീട്ട് പുസ്തകം പൂജവെപ്പ്‌ നടന്നു. 15-ന് രാവിലെ 8.15-ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭം പൂജയും ആരംഭിക്കും. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡീൻ ഡോ. പി.എസ്. അനിൽകുമാർ വിദ്യാരംഭം ചടങ്ങുകൾക്ക് നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

കൊത്തന്നൂർ കരയോഗം

: കെ.എൻ.എസ്.എസ്. കൊത്തന്നൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ മഹിളാവിഭാഗം സഖിയുടെ സഹകരണത്തോടെ കരയോഗം ഓഫീസിൽ നവരാത്രിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾക്ക് തുടക്കമായി. ബുധനാഴ്ച വൈകീട്ട് പുസ്തക പൂജവെപ്പ്‌ ചടങ്ങ് നടന്നു. മുൻ പ്രസിഡന്റ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ്‌ അരുൻലാൽ, സഖി പ്രസിഡന്റ് ഗിരിജാ ശശികുമാർ എന്നിവർ നേതൃത്വംനൽകി.