ബെംഗളൂരു : വിജയദശമിദിനത്തിൽ കോവിഡിനെതിരേ മുസ്‌റായ് വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകൾ നടത്തുമെന്ന് മുസ്‌റായ് വകുപ്പുമന്ത്രി ശശികല ജൊല്ലെ അറിയിച്ചു.

വെള്ളിയാഴ്ചയാണ് വിജയദശമിദിനം ആചരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടിയും കോവിഡ് മൂന്നാം തരംഗമുണ്ടാകാതിരിക്കാനുമാണ് പ്രത്യേകപൂജ നടത്തുന്നത്. ഇതിനായി എല്ലാ ക്ഷേത്രങ്ങൾക്കും കർണാടക രാജ്യ ധർമിക പരിഷത്ത് മാർഗനിർദേശങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. മുസ്‌റായ് വകുപ്പിന് കീഴിൽ സംസ്ഥാനത്ത് 34,563 ക്ഷേത്രങ്ങളുണ്ട്.