കൊച്ചി : ബിഗ് ബില്യൺ േഡയ്സിനു മുന്നോടിയായി ഫ്ളിപ്കാർട്ട് ‘കിരാന വിതരണ പദ്ധതി’ ശക്തിപ്പെടുത്തുന്നു. രാജ്യമെങ്ങുമുള്ള ഒരു ലക്ഷത്തിലധികം പ്രാദേശിക, പൊതുവ്യാപാര സ്ഥാപനങ്ങളെ വിതരണ പങ്കാളികളാക്കാനാണ് ഫ്ളിപ്കാർട്ട് ലക്ഷ്യമിടുന്നത്. ബിഗ് ബില്യൺ ഡേയ്‌സിന്റെ സമയത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലുള്ളതും സൗകര്യപ്രദവുമായ വിതരണ അനുഭവം സമ്മാനിക്കുന്നതിൽ കൂടുതൽ കിരാന സ്റ്റോറുകൾ നിർണായക പങ്കുവഹിക്കും.