ബെംഗളൂരു : കർണാടകത്തിൽ 39,998 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 517 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർ 20,53,191 ആയി. മരിച്ചവർ 20,368 പേരായി. 34,752 പേർ സുഖം പ്രാപിച്ചു. സുഖം പ്രാപിച്ചവർ ആകെ 14,40,621 ആയി. 5,92,182 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.67 ശതമാനമാണ്. മരണനിരക്ക് 1.29 ശതമാനവും. 1,34,792 പേരെ പരിശോധിച്ചപ്പോഴാണിത്.

ബെംഗളൂരുവിൽ 16,286 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവർ 9,99,805 ആയി. 275 പേർ കൂടി മരിച്ചു. ആകെ മരണം 8,964 ആയി. 18,089 പേർ സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവർ 6,30,221 ആയി. 3,60,619 പേരാണ് ചികിത്സയിലുള്ളത്. ബെംഗളൂരു റൂറലിൽ 1138 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 12 പേർ മരിച്ചു.

മൈസൂരുവിൽ 1,773 പേർക്കുകൂടി കോവിഡ് ബാധിച്ചു. 882 പേർ രോഗമുക്തരായി. ഒമ്പതുപേർ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ മരിച്ചവർ 1,355 ആയി. ഹാസനിൽ പുതുതായി 1,572 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ കൂടി മരിച്ചു.

ബീദറിൽ 281 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുപേർ മരിച്ചു. കലബുറഗിയിൽ 646 പേർക്ക് കോവിഡ് ബാധിച്ചു. 23 പേർ മരിച്ചു. ധാർവാഡിൽ 904 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. തുമകൂരുവിൽ 2,360 പേർക്ക് രോഗം ബാധിച്ചു. 14 പേർ കൂടി മരിച്ചു. ദക്ഷിണകന്നഡ ജില്ലയിൽ 1,077 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു. കുടകിൽ 678 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. ബല്ലാരിയിൽ 1,823 പേർക്ക് രോഗം സ്ഥിരീകരിച്ചു. 17 പേർകൂടി മരിച്ചു. ചാമരാജനഗറിൽ 517 പേർക്ക് രോഗം ബാധിച്ചു. എട്ടുപേർ മരിച്ചു. ഉഡുപ്പിയിൽ 919 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ മരിച്ചു. മാണ്ഡ്യയിൽ 1,223 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു.