ബെംഗളൂരു : ടൊയോട്ട കിർലോസ്കർ മോേട്ടാർ (ടി.കെ.എം.) ബിഡദി നിർമാണ പ്ലാന്റിലെ ലോക്കൗട്ട് പിൻവലിച്ചതായി കമ്പനി അറിയിച്ചു. ജീവനക്കാരുടെ സമരത്തെ തുടർന്ന് നവംബർ പത്തിനാണ് ആദ്യം ലോക്കൗട്ട് ആരംഭിച്ചത്.
അധികം താമസിയാതെ പിൻവലിച്ചെങ്കിലും നവംബർ 23-ന് വീണ്ടും ലോക്കൗട്ട് തുടങ്ങുകയായിരുന്നു. അതിനിടെ ജീവനക്കാരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാൻ കമ്പനി തയ്യാറാകുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ രണ്ടുമാസത്തോളമായി ജീവനക്കാർ സമരത്തിലാണ്. 60-ഓളം ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നവംബറിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
അച്ചടക്കലംഘനം നടത്തിയതിനാലാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്നായിരുന്നു കമ്പനി അറിയിച്ചത്.