ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യത്തിനായി വീണ്ടും ബെംഗളൂരു പ്രത്യേക കോടതിയിലേക്ക്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിക്കുന്നത്. രണ്ടുദിവസത്തിനുള്ളിൽ ജാമ്യാപേക്ഷ നൽകുമെന്ന് ബിനീഷിന്റെ അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു. നേരത്തേ ബെംഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ബിനീഷ് കോടിയേരി സ്വാധീനമുള്ള വ്യക്തിയാണെന്നും കേസിൽ അന്വേഷണം നടക്കുകയാണെന്നുമുള്ള ഇ.ഡി.യുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.