ബെംഗളൂരു : 30 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി അഞ്ചു പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തു. ബെംഗളൂരു സ്വദേശികളായ ബയാൻ അൻസാരി(26), ആർനോൾഡ് പാസ്കൽ ഡിസൂസ(27), അനിരുദ്ധ് വെങ്കടാചലം(23), കനിഷ്ക് റെഡ്ഡി(23), കെ.സന്തോഷ്(28)എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന്‌ 119 എം.ഡി.എം.എ. ഗുളികകളും 150 എൽ.എസ്.ഡി. പേപ്പർ ബ്ലോക്കുകളും പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ അറിയിച്ചു.