കൊച്ചി : ലോക സാമ്പത്തിക ഫോറത്തിനു കീഴിലുള്ള ഗ്ലോബൽ ഷെയ്‌പേഴ്‌സ് കമ്യൂണിറ്റിയുടെ കൊച്ചി ഹബ്ബിൽ ചേരാൻ അപേക്ഷ ക്ഷണിച്ചു.

മികച്ച നേതൃപാടവവും സാമൂഹിക പ്രതിബദ്ധതയുമുള്ള, നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള 18 വയസ്സ് മുതൽ 28 വയസ്സ് വരെയുള്ളവർക്കാണ് അവസരം.

‘കൊച്ചി നേരിടുന്ന ഏറ്റവും പ്രധാന പ്രശ്ന’ത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടതെന്ന് ഗ്ലോബൽ ഷെയ്‌പേഴ്‌സ് കൊച്ചി ഹബ്ബിന്റെ ഫൗണ്ടിങ് ക്യൂറേറ്റർ എൻ.എം. നാസിഫ് അറിയിച്ചു.

ജൂൺ 15 ആണ് അവസാന തീയതി. വിവരങ്ങൾക്ക്: bit.ly/GSKochi