ബെംഗളൂരു : അടുത്ത വർഷത്തെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനം കേരളസമാജം ഐ.എ.എസ്. അക്കാദമിയിൽ ജൂൺ 20-ന് തുടങ്ങും. പ്രിലിമിനറി, മെയിൻ പരീക്ഷയ്ക്കുള്ള സമഗ്ര പരിശീലനം ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. പൊതു വിഷയങ്ങളെക്കൂടാതെ ഐച്ഛിക വിഷയങ്ങളായ ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എന്നിവയിലും വിദഗ്ധ പരിശീലനം നൽകുന്നതാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരടക്കമുള്ള വിദഗ്ധ സമിതിയാണ് പരിശീലനം നൽകുന്നത്. 2011- ൽ ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 125 പേർ വിവിധ സിവിൽ സർവീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ജൂൺ 20 ഞായറാഴ്ച രാവിലെ 10 മണിക്ക് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ നയിക്കുന്ന ഓറിയന്റേഷൻ ക്ലാസോടെയാണ് പരിശീലനം തുടങ്ങുക. പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 8431414491 എന്ന വാട്‌സാപ്പ് നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ അറിയിച്ചു.