ബെംഗളൂരു : കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്സിൻ ചലഞ്ചുമായി ബന്ധപ്പെട്ട് കല ബെംഗളൂരു ഒരുലക്ഷംരൂപ കൈമാറി. കലയുടെ പ്രവർത്തനങ്ങൾക്ക് ബെംഗളൂരുവിൽ തുടക്കംകുറിച്ചവരിൽ പ്രമുഖനായ പൊതുമാരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിലെത്തിയാണ് കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ്ജ്, പ്രസിഡന്റ് ജീവൻ തോമസ്, സെൻട്രൽ കമ്മിറ്റി അംഗം ബിനു പാപ്പച്ചൻ എന്നിവർ ചെക്ക് കൈമാറിയത്.

കർണാടകത്തിൽ കലയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സജീവമാണ്. കർണാടകത്തിലെ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഇടത് അനുകൂല സംഘടനയാണ് കല.