മൈസൂരു : കഞ്ചാവ് വിൽക്കാൻ ശ്രമിച്ച ഒരു സ്ത്രീയുൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 415 ഗ്രാം കഞ്ചാവും 35,760 രൂപയും പിടിച്ചെടുത്തു. മടിക്കേരിയിലെ റാണിപേട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്.

ത്യാഗരാജ കോളനിനിവാസികളായ അസ്‌കർ അലി (40), അബ്ദുൾ റഹീം (40), മഹാദേവപേട്ട്‌നിവാസി ജാബില്ല (42), സുണ്ടികൊപ്പനിവാസി സഫാന അഹമ്മദ് (32), ആസാദ്‌നഗർനിവാസി നൗഷാദ് അലി (32), ഭഗവതിനഗർനിവാസി ഡി.ആർ. സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.