രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : പച്ചക്കറി വാഹനത്തിൽ ഒളിപ്പിച്ച് തമിഴ്‌നാട്ടിലേക്ക് മദ്യം കടത്താൻ ശ്രമിച്ച രണ്ടുപേരെ പോലീസ് പിടികൂടി. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശികളായ രാമകൃഷ്ണൻ (24), രാജകുമാർ (27) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പച്ചക്കറി ട്രക്ക് പോലീസ് തടയുകയായിരുന്നു. പച്ചക്കറി ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച 509 ലിറ്റർ മദ്യം പിടിച്ചെടുത്തു. 58 പെട്ടികളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകായിരുന്നുവെന്ന് അറസ്റ്റിലായവർ സമ്മതിച്ചു. ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.