ബെംഗളൂരു : ലോക്‌ഡൗണിനിടെ രാത്രിയിൽ ആംബുലൻസിൽ കറങ്ങാനിറങ്ങിയ നാലാളുടെപേരിൽ പോലീസ് കേസെടുത്തു.

വൈറ്റ്ഫീൽഡിലെ സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ ജീവനക്കാരാണ് ജോലി കഴിഞ്ഞശേഷം കമ്പനിയിലെതന്നെ ആംബുലൻസിൽ നഗരം ചുറ്റാനിറങ്ങിയത്. രാത്രിയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാർ ആംബുലൻസിൽ കറങ്ങാനിറങ്ങിയവരെ പിടികൂടി. അശോക് പരമേശ്വർ (33), ആശിഷ് കുമാർ (26), നിർമൽ കുമാർ (53), അർജുൻ അലേക (50) എന്നിരുടെപേരിലാണ്‌ ദുരന്തനിവാരണ നിയമപ്രകാരം കേസെടുത്തത്. ആംബുലൻസ് പിടിച്ചെടുത്തു.