ബെംഗളൂരു : ലോകാരോഗ്യ ദിനത്തിൽ നേത്രദാനത്തിന് സമ്മതപത്രം നൽകി ആരോഗ്യമന്ത്രി കെ. സുധാകർ. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിധാൻസൗധയ്ക്കുമുമ്പിൽ നേത്രദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ച് നടത്തിയ പരിപാടിയിലാണ് മന്ത്രി തന്റെ കണ്ണുകൾ ദാനംചെയ്യുമെന്ന് പ്രഖ്യാപിച്ച് സമ്മതപത്രം നൽകിയത്.

മരണശേഷം കണ്ണുകൾ ദാനംചെയ്യുന്നത് കാഴ്ചയില്ലാത്തവർക്ക് വെളിച്ചത്തിലേക്കുള്ള മാർഗം പ്രദാനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനാചരണത്തിന്റെ ഭാഗമായി വിധാൻ സൗധയ്ക്കുമുമ്പിൽ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് സംഘടിപ്പിച്ച വാക്കത്തോണിലും മന്ത്രി സംബന്ധിച്ചു.