കൊച്ചി : കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തോടെ ഇന്ത്യയിലെ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ ഒന്നാമനായി ബജാജ് ഓട്ടോ. 2021 ഏപ്രിലിൽ ഇന്ത്യയുൾപ്പെടെ ലോക വ്യാപകമായി 3,48,173 യൂണിറ്റുകൾ വില്പന ചെയ്തും അതിൽ 2,21,603 യൂണിറ്റുകൾ കയറ്റുമതി ചെയ്തുമാണ് ഇന്ത്യയുടെ നമ്പർ 1 മോട്ടോർ സൈക്കിൾ നിർമാതാക്കളായി ബജാജ് ഓട്ടോ മാറിയത്. 1,10,864 കോടി രൂപയുടെ വിപണി മൂല്യത്തോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള ഇരുചക്രവാഹന കമ്പനി എന്ന സ്ഥാനവും ബജാജ് ശക്തമാക്കി.