മൈസൂരു : എച്ച്.ഡി. കോട്ട താലൂക്കിലെ ബീച്ചനഹള്ളിയിൽ രണ്ട് പുള്ളിപ്പുലിക്കുട്ടികളെ പിടികൂടി. ഞായറാഴ്ചയാണ് സംഭവം.

അടുത്തിടെ പ്രദേശത്ത് പുള്ളിപ്പുലിയെയും കുട്ടികളെയും കണ്ടതിനെത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലിക്കുട്ടികൾ കുടുങ്ങിയത്. ഇവയെ വനത്തിൽ തുറന്നുവിട്ടു.