ശബരിമല : സീസൺ തുടങ്ങിയതുമുതൽ ശബരിമലയിൽ എന്നും പടിപൂജ നടക്കുന്നുണ്ട്. ദീപാരാധനയ്ക്ക് ശേഷമാണിത്. 2036 വരെയുള്ള പടിപൂജ ബുക്കിങ് കഴിഞ്ഞു.

സാധാരണ, ഉത്സവകാലത്ത് പടിപൂജ നടത്താറില്ല. ഇക്കുറി തിരക്ക് നിയന്ത്രിച്ച് അയ്യപ്പൻമാരെ കടത്തിവിടുന്നതിനാലാണ് പടിപൂജ നടത്തുന്നത്. തിരക്കേറിയാൽ പടിപൂജ നിർത്തേണ്ടിവരുമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ പറഞ്ഞു.