മൈസൂരു : മാണ്ഡ്യജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിൽനിന്ന് ആറുമാസം പ്രായമുള്ള പുള്ളിപ്പുലിയെ പിടികൂടി. താലൂക്കിലെ സാബണ്ണകുപ്പ ഗ്രാമത്തിൽനിന്നാണ് പുലിയെ പിടികൂടിയത്. ഗ്രാമത്തിലെ നിഞ്ചഗൗഡയെന്ന കർഷകന്റെ കൃഷിയിടത്തിലാണ് പുലിയെ കണ്ടത്. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി കെണി സ്ഥാപിക്കുകയായിരുന്നു. കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകരെത്തി വനത്തിൽ തുറന്നുവിട്ടു.